മനാമ: ഫോർമുല വൺ ബഹ്റൈൻ ഗ്രാൻപ്രീയിൽ റെഡ്ബുള്ളിന്റെ ഡച്ച് ഡ്രൈവർ മാക്സ് വെസ്റ്റാപ്പന് കിരീടം. സീസണിലെ വെസ്റ്റാപ്പന്റെ ആദ്യ ഗ്രാൻപ്രീ വിജയമാണിത്. മെഴ്സിഡസിന്റെ കിമി ആന്റണല്ലി രണ്ടാം സ്ഥാനത്തും ഫെരാരിയുടെ ലൂയിസ് ഹാമിൽട്ടൺ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
ഈ സീസണിലെ വെസ്റ്റാപ്പന്റെ ആദ്യ പോൾ പൊസിഷനായിരുന്നു ബഹ്റൈനിലേത്. പോൾ പൊസിഷൻ വിജയമാക്കി മാറ്റാനായത് താരത്തിന് ഇരട്ടനേട്ടമായി. യോഗ്യതാ മത്സരത്തിൽ ലൂയിസ് ഹാമിൽട്ടണെയും റെഡ്ബുള്ളിന്റെ ഐസക് ഹാഡ്ജാറിനെയും പിന്നിലാക്കിയാണ് വെസ്റ്റാപ്പൻ പോൾ പൊസിഷൻ സ്വന്തമാക്കിയത്.
ഫെരാരിയുടെ ചാൾസ് ലെക്ലെർക്ക് നാലാം സ്ഥാനത്തും റെഡ്ബുള്ളിന്റെ ഐസക് ഹാഡ്ജാർ അഞ്ചാം സ്ഥാനത്തും മക്ലാറന്റെ ഓസ്കർ പിയാസ്ട്രി ആറാം സ്ഥാനത്തും ഫിനിഷ് ചെയ്തു. അതേസമയം ഫോർമുല വൺ കിരീടപ്പോരിൽ കിമി ആന്റണല്ലിയാണ് നിലവിൽ മുന്നിൽ. 320 പോയിന്റാണ് താരത്തിനുള്ളത്.